25 April Thursday

തൊഴിൽചെയ്യാൻ സന്നദ്ധരായി 13,596 പേർ

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
കൊല്ലം
കുടുംബശ്രീ വഴി ജില്ലയിൽ തൊഴിൽചെയ്യാൻ സന്നദ്ധരായി രജിസ്റ്റർ ചെയ്‌ത‌ത്‌ 13,596 പേർ. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്‌ത‌ത്‌ കൊല്ലം നഗരസഭയുടെ കീഴിലാണ്‌,
 7600പേർ. 
കുടുംബശ്രീ വെബ്‌ പോർട്ടൽ വഴിയാണ്‌ കുടുംബശ്രീ അംഗങ്ങളും പുരുഷൻമാരും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും തൊഴിലിനായി രജി‌സ്റ്റർ ചെയ്‌ത‌ത്‌. രജി‌സ്റ്റർ ചെയ്‌തതിൽ 856 പേർക്ക്‌ തൊഴിൽ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ നടപടി തുടങ്ങി. കോവിഡ്‌ പശ്ചാത്തലത്തിൽ ഘട്ടം ഘട്ടമായാകും പരിശീലനം. 20പേർ അടങ്ങുന്ന ബാച്ചുകളായാണ്‌ പരിശീലനം. അപേക്ഷകരിൽ ഏറെയും സൂക്ഷ്‌മ സംരംഭം തുടങ്ങുന്നതിനാണ്‌ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്‌. 
കറിപ്പൗഡർ, തുണിബാഗ്‌, യുണിറ്റുകൾ, കടകൾ തുടങ്ങിയവയ്‌ക്കാണ്‌ പ്രാമുഖ്യം നൽകിയിരിക്കുന്നത്‌. രജിസ്‌ട്രേഷൻ തുടരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top