വെട്ടിക്കവല പഞ്ചായത്ത് ഓഫീസിലേക്ക് യുവജന മാർച്ച്



കുന്നിക്കോട്  ആംബുലൻസ് ഡ്രൈവറുടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാൻ കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ്‌  രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വെട്ടിക്കവല പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ യുവജനമാർച്ച് നടത്തി. ജില്ലാസെക്രട്ടറി എസ് ആർ അരുൺബാബു ഉദ്‌ഘാടനംചെയ്തു. സ്വജനപക്ഷപാതപരമായി നടത്തിയ നിയമനങ്ങളും അഴിമതിയും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാകേഷ് ശശി അധ്യക്ഷനായി. അമൽബാബു സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി ഗിരിഷ് തമ്പി, എ വാഹിദ്, മനോജ് ബാലകൃഷ്ണൻ, ഷൈൻ പ്രഭ, എസ് ഷാനവാസ് ഖാൻ, കെ ചന്ദ്രപ്രകാശ്, എം ബാലചന്ദ്രൻ, ലിബു തോമസ്, ജിഷ്ണു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News