20 April Saturday

വെട്ടിക്കവല പഞ്ചായത്ത് ഓഫീസിലേക്ക് യുവജന മാർച്ച്

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

കുന്നിക്കോട് 

ആംബുലൻസ് ഡ്രൈവറുടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാൻ കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ്‌  രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വെട്ടിക്കവല പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ യുവജനമാർച്ച് നടത്തി. ജില്ലാസെക്രട്ടറി എസ് ആർ അരുൺബാബു ഉദ്‌ഘാടനംചെയ്തു. സ്വജനപക്ഷപാതപരമായി നടത്തിയ നിയമനങ്ങളും അഴിമതിയും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാകേഷ് ശശി അധ്യക്ഷനായി. അമൽബാബു സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി ഗിരിഷ് തമ്പി, എ വാഹിദ്, മനോജ് ബാലകൃഷ്ണൻ, ഷൈൻ പ്രഭ, എസ് ഷാനവാസ് ഖാൻ, കെ ചന്ദ്രപ്രകാശ്, എം ബാലചന്ദ്രൻ, ലിബു തോമസ്, ജിഷ്ണു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top