കോൺഗ്രസ് വിട്ട്‌ ചെങ്കൊടിത്തണലിൽ

ഇളമ്പഴന്നൂരിൽ കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ 
പ്രവർത്തിക്കാൻ തീരുമാനിച്ചവരെ ഏരിയകമ്മിറ്റിഅംഗം വി സുബ്ബലാലിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു


കടയ്ക്കൽ മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ട പ്രവർത്തകർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. കടയ്ക്കൽ മണ്ഡലം സെക്രട്ടറി വാമദേവൻ, ജനശ്രീ യൂണിറ്റ് സെക്രട്ടറി  നദീറാബീവി, പ്രവർത്തകരായ സലീം പുന്നവിള,  മുനീർ പുന്നവിള, സുബൈദ ബീവി എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബസമേതം ചെങ്കൊടിത്തണലിൽ എത്തിയത്‌.  ഇളമ്പഴന്നൂർ ബ്രാഞ്ച് സമ്മേളനത്തിനു മുന്നോടിയായി ചേർന്ന യോഗത്തിൽ ഇവരെ സ്വീകരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിഅംഗം വി സുബ്ബലാൽ, സി ദീപു, ആർ എസ് ബിജു എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News