20 April Saturday

കോൺഗ്രസ് വിട്ട്‌ ചെങ്കൊടിത്തണലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ഇളമ്പഴന്നൂരിൽ കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ 
പ്രവർത്തിക്കാൻ തീരുമാനിച്ചവരെ ഏരിയകമ്മിറ്റിഅംഗം വി സുബ്ബലാലിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

കടയ്ക്കൽ

മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ട പ്രവർത്തകർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. കടയ്ക്കൽ മണ്ഡലം സെക്രട്ടറി വാമദേവൻ, ജനശ്രീ യൂണിറ്റ് സെക്രട്ടറി  നദീറാബീവി, പ്രവർത്തകരായ സലീം പുന്നവിള,  മുനീർ പുന്നവിള, സുബൈദ ബീവി എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബസമേതം ചെങ്കൊടിത്തണലിൽ എത്തിയത്‌. 
ഇളമ്പഴന്നൂർ ബ്രാഞ്ച് സമ്മേളനത്തിനു മുന്നോടിയായി ചേർന്ന യോഗത്തിൽ ഇവരെ സ്വീകരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിഅംഗം വി സുബ്ബലാൽ, സി ദീപു, ആർ എസ് ബിജു എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top