സിഐടിയു ഹെൽപ് ഡെസ്ക് തുറന്നു

സിഐടിയു ഹെൽപ്‌ ഡെസ്ക് ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ് 
ഉദ്ഘാടനം ചെയ്യുന്നു


കൊല്ലം  ഇഎസ്ഐസി മെഡിക്കൽ കോളേജുകളിൽ തൊഴിലാളികളുടെ മക്കൾക്കായി സംവരണംചെയ്ത  സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ സഹായത്തിന്‌ സിഐടിയു ജില്ലാകമ്മിറ്റി ഓഫീസിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനംചെയ്തു.  എസ്എഫ്ഐ ജില്ലാ സെക്രട്ടറി അനന്തുപിള്ള, പ്രസിഡന്റ്‌ ജി ടി അഞ്ജുകൃഷ്ണ, സിഐടിയു ഏരിയ സെക്രട്ടറി ജി ആനന്ദൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ ജെ ഷാജി, ആർ അരുൺകൃഷ്ണൻ എന്നിവർ പങ്കെടുത്തു.  വൈകിട്ട് അഞ്ചു മുതൽ ഏഴുവരെ 9947449677, 9745059005 എന്നീ നമ്പറുകളിലോ citukollam@gmail.com എന്ന മെയിലിലോ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം.  Read on deshabhimani.com

Related News