10 July Thursday

സിഐടിയു ഹെൽപ് ഡെസ്ക് തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

സിഐടിയു ഹെൽപ്‌ ഡെസ്ക് ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ് 
ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം 
ഇഎസ്ഐസി മെഡിക്കൽ കോളേജുകളിൽ തൊഴിലാളികളുടെ മക്കൾക്കായി സംവരണംചെയ്ത  സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ സഹായത്തിന്‌ സിഐടിയു ജില്ലാകമ്മിറ്റി ഓഫീസിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനംചെയ്തു. 
എസ്എഫ്ഐ ജില്ലാ സെക്രട്ടറി അനന്തുപിള്ള, പ്രസിഡന്റ്‌ ജി ടി അഞ്ജുകൃഷ്ണ, സിഐടിയു ഏരിയ സെക്രട്ടറി ജി ആനന്ദൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ ജെ ഷാജി, ആർ അരുൺകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 

വൈകിട്ട് അഞ്ചു മുതൽ ഏഴുവരെ 9947449677, 9745059005 എന്നീ നമ്പറുകളിലോ citukollam@gmail.com എന്ന മെയിലിലോ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top