വീട്ടമ്മയ്ക്ക് വൈദ്യുതാഘാതമേറ്റു; 2 പശുക്കള്‍ ചത്തു
കൊട്ടാരക്കര കോട്ടാത്തലയിൽ വൈദ്യുതികമ്പി പൊട്ടിവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. രണ്ടു പശുക്കൾ ചത്തു. കോട്ടാത്തല കളീലുവിള വീട്ടിൽ രാഗിണിക്കാണ് ഷോക്കേറ്റത്. രാഗിണിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനുണ്ടായ ശക്തമായ മഴയിലും കാറ്റിലും മുറ്റത്തെ തേക്ക് ഒടിഞ്ഞ് ഇലക്ട്രിക് ലൈനിലേക്കു വീഴുകയും ലൈൻപൊട്ടി തൊഴുത്തിന്റെ മുകളിലേക്ക് വീഴുകയുമായിരുന്നു. നാലു പശുക്കളിൽ രണ്ടെണ്ണം ചത്തു. ശബ്ദംകേട്ട് എത്തിയ രാഗിണിക്കും ഷോക്കേൽക്കുകയായിരുന്നു. മകൻ മെയിൻ സ്വിച്ച് ഓഫാക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. കെഎസ്ഇബി അധികൃതരും മൃഗാശുപത്രി ജീവനക്കാരും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. Read on deshabhimani.com