25 April Thursday
വൈദ്യുതി കമ്പി പൊട്ടിവീണു

വീട്ടമ്മയ്ക്ക് വൈദ്യുതാഘാതമേറ്റു; 2 പശുക്കള്‍ ചത്തു

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021
കൊട്ടാരക്കര
കോട്ടാത്തലയിൽ വൈദ്യുതികമ്പി പൊട്ടിവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. രണ്ടു പശുക്കൾ ചത്തു. കോട്ടാത്തല കളീലുവിള വീട്ടിൽ രാ​ഗിണിക്കാണ് ഷോക്കേറ്റത്. രാ​ഗിണിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.  
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനുണ്ടായ ശക്തമായ മഴയിലും കാറ്റിലും മുറ്റത്തെ തേക്ക് ഒടിഞ്ഞ് ഇലക്ട്രിക് ലൈനിലേക്കു വീഴുകയും ലൈൻപൊട്ടി തൊഴുത്തിന്റെ മുകളിലേക്ക് വീഴുകയുമായിരുന്നു. നാലു പശുക്കളിൽ രണ്ടെണ്ണം ചത്തു. ശബ്ദംകേട്ട് എത്തിയ രാ​ഗിണിക്കും ഷോക്കേൽക്കുകയായിരുന്നു. മകൻ മെയിൻ സ്വിച്ച് ഓഫാക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. കെഎസ്ഇബി അധികൃതരും മൃ​ഗാശുപത്രി ജീവനക്കാരും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top