മഴയിൽ വീട്‌ തകർന്നു

വാക്കനാട് പണിക്കാരഴികത്ത് പ്രസന്നയുടെ വീട്‌ മഴയിൽ തകർന്നപ്പോൾ


എഴുകോൺ ശക്തമായ മഴയിൽ വീട്‌ തകർന്നു. വാക്കനാട് പണിക്കാരഴികത്ത് പ്രസന്നയുടെ വീടാണ് തകർന്നത്. ഞായർ പകൽ രണ്ടിനാണ് സംഭവം. അടുക്കളയും ശുചിമുറിയും പൂർണമായും തകർന്നു. പ്രസന്നയുടെ അമ്മ തങ്കമ്മയമ്മയാണ് വീട്ടിൽ താമസിക്കുന്നത്. വീടിനടുത്തുള്ള ആൽത്തറയിലേക്ക് പോകാനായി സംഭവത്തിന്‌ തൊട്ടുമുമ്പ് തങ്കമ്മയമ്മ  പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. Read on deshabhimani.com

Related News