24 April Wednesday

മഴയിൽ വീട്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

വാക്കനാട് പണിക്കാരഴികത്ത് പ്രസന്നയുടെ വീട്‌ മഴയിൽ തകർന്നപ്പോൾ

എഴുകോൺ
ശക്തമായ മഴയിൽ വീട്‌ തകർന്നു. വാക്കനാട് പണിക്കാരഴികത്ത് പ്രസന്നയുടെ വീടാണ് തകർന്നത്. ഞായർ പകൽ രണ്ടിനാണ് സംഭവം. അടുക്കളയും ശുചിമുറിയും പൂർണമായും തകർന്നു. പ്രസന്നയുടെ അമ്മ തങ്കമ്മയമ്മയാണ് വീട്ടിൽ താമസിക്കുന്നത്. വീടിനടുത്തുള്ള ആൽത്തറയിലേക്ക് പോകാനായി സംഭവത്തിന്‌ തൊട്ടുമുമ്പ് തങ്കമ്മയമ്മ  പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top