തണ്ണീർപ്പന്തൽ തുറന്നു

സഹകരണ തണ്ണീർപ്പന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് 
എ ആർ കുഞ്ഞുമോൻ നിർവഹിക്കുന്നു


പുനലൂർ പുനലൂർ സർവീസ് സഹകരണ ബാങ്ക്‌ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ പ്രവർത്തനം ആരംഭിച്ചു. തണ്ണിമത്തൻ, മോര്, കുടിവെള്ളം എന്നിവ സഹകാരികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി നൽകും. സഹകരണ തണ്ണീർപ്പന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ ആർ കുഞ്ഞുമോൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെ ഡേവിഡ് സ്വാഗതം പറഞ്ഞു. ബാങ്ക് സെക്രട്ടറി എൽ ലീന, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ സഹകാരികൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News