തൊളിക്കോട് ഗവ. എൽപിഎസിൽ പഠനോത്സവം

തൊളിക്കോട് ഗവ. എൽപി സ്കൂൾ പഠനോത്സവം മുനിസിപ്പൽ ചെയർപേഴ്സൺ ബി സുജാത ഉദ്ഘാടനംചെയ്യുന്നു


പുനലൂർ തൊളിക്കോട് ഗവ. എൽപി സ്കൂൾ പഠനോത്സവം മുനിസിപ്പൽ ചെയർപേഴ്സൻ ബി സുജാത  ഉദ്ഘാടനംചെയ്തു. കൗൺസിലർ അഖില സുധാകരൻ അധ്യക്ഷയായി. സംസ്ഥാന ബാലാവകാശ കമീഷൻ അംഗം റെനി ആന്റണി മുഖ്യാതിഥിയായി. കരവാളൂർ പഞ്ചായത്ത് അംഗം നൈസിൽ ശരത്‌, പിടിഎ പ്രസിഡന്റ്‌ മുഹമ്മദ് അൻസാരി, സന്തോഷ്, ഷാജി, സുരേഷ്, ആശ, കെ ജി എബ്രഹാം, ബി ബീന, സരോജ ശശാങ്കൻ എന്നിവർ പങ്കെടുത്തു. അവധിക്കാല പഠന പ്രവർത്തനങ്ങൾക്കായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രാദേശിക പഠന കേന്ദ്രങ്ങൾവഴി കോർണർ മീറ്റിങ്ങുകൾ ക്രമീകരിക്കും. Read on deshabhimani.com

Related News