മലയോര ഹൈവേയിൽ 
വാഹനങ്ങൾ കൂട്ടിയിടിച്ചു

മലയോര ഹൈവേയിൽ അടുക്കളമൂല ജങ്‌ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചപ്പോൾ


പുനലൂർ  മലയോര ഹൈവേയിൽ അടുക്കളമൂല ജങ്‌ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. ആളപായമോ പരിക്കോ ഇല്ല. കരവാളൂരിൽനിന്ന്‌ പുനലൂരിലേക്കുപോയ കാറിൽ അടുക്കളയിൽനിന്ന്‌ മാത്ര ഭാഗത്തേക്കു തിരിഞ്ഞ ഒമിനി വാൻ ഇടിക്കുകയായിരുന്നു. കാർ റോഡിന്റെ വലതുഭാഗത്തേക്ക് കറങ്ങിത്തിരിഞ്ഞു. ഈസമയം പുനലൂരിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കാറിന്റെ മുൻവശത്ത് ഇടിച്ചു. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്. Read on deshabhimani.com

Related News