23 April Tuesday

മലയോര ഹൈവേയിൽ 
വാഹനങ്ങൾ കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

മലയോര ഹൈവേയിൽ അടുക്കളമൂല ജങ്‌ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചപ്പോൾ

പുനലൂർ 
മലയോര ഹൈവേയിൽ അടുക്കളമൂല ജങ്‌ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. ആളപായമോ പരിക്കോ ഇല്ല. കരവാളൂരിൽനിന്ന്‌ പുനലൂരിലേക്കുപോയ കാറിൽ അടുക്കളയിൽനിന്ന്‌ മാത്ര ഭാഗത്തേക്കു തിരിഞ്ഞ ഒമിനി വാൻ ഇടിക്കുകയായിരുന്നു. കാർ റോഡിന്റെ വലതുഭാഗത്തേക്ക് കറങ്ങിത്തിരിഞ്ഞു. ഈസമയം പുനലൂരിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കാറിന്റെ മുൻവശത്ത് ഇടിച്ചു. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top