ഫെസ്‌റ്റിവിറ്റ ഒരുക്കി എസ്‌എഫ്‌ഐ മാതൃകം

എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാതൃകം വിദ്യാര്‍ഥിനി സബ് കമ്മിറ്റി സംഘടിപ്പിച്ച "ഫെസ്‌റ്റിവിറ്റ’ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്യുന്നു


കൊല്ലം പെരിന്തൽമണ്ണയിൽ നടക്കുന്ന എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാതൃകം വിദ്യാര്‍ഥിനി സബ് കമ്മിറ്റി "ഫെസ്‌റ്റിവിറ്റ’ സംഘടിപ്പിച്ചു. കൊല്ലം എൻജിഒ യൂണിയൻ ഹാളിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്‌തു. ആര്യപ്രസാദ് അധ്യക്ഷയായി.  എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ജി ടി അഞ്ജുകൃഷ്ണ, ജില്ലാ സെക്രട്ടറി ഗോപീകൃഷ്ണൻ, ഷാഹിൻ,  സഹൽ, സഹദ്, തൃപ്‌തി എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനർ അലീന അമൽ സ്വാഗതവും സുമി നന്ദിയും പറഞ്ഞു. കൾച്ചറൽ ഫെസ്റ്റിൽ 18 ഏരിയകളിൽ നിന്ന് 50പേർ കലാപരിപാടി അവതരിപ്പിച്ചു. Read on deshabhimani.com

Related News