ഇന്ന്‌ ഗതാഗത നിയന്ത്രണം



കൊല്ലം രാഷ്ട്രപതി ദ്രൗപതി മുർമു വെള്ളിയാഴ്ച കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിൽ സന്ദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന കായംകുളം- –-ഓച്ചിറ–-- ഇടയനമ്പലം-–- ആയിരംതെങ്ങ്–-- അഴീക്കൽ-–- പറയകടവ്–-- അമൃതപുരി റൂട്ടിൽ രാവിലെ എട്ടുമുതൽ 10:25 വരെയാണ് ഗതാഗത നിയന്ത്രണം. കൂടാതെ അമൃതപുരി-–-ചെറിയഴീക്കൽ-–-ലാലാജി ജങ്ഷൻ റൂട്ടിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുജനങ്ങളും പൊലീസ് നിർദേശ പ്രകാരം യാത്ര ക്രമീകരിക്കണമെന്ന്‌ കലക്ടർ അഫ്‌സാന പർവീൺ അറിയിച്ചു. Read on deshabhimani.com

Related News