26 April Friday
രാഷ്ട്രപതിയുടെ സന്ദര്‍ശനം

ഇന്ന്‌ ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
കൊല്ലം
രാഷ്ട്രപതി ദ്രൗപതി മുർമു വെള്ളിയാഴ്ച കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിൽ സന്ദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന കായംകുളം- –-ഓച്ചിറ–-- ഇടയനമ്പലം-–- ആയിരംതെങ്ങ്–-- അഴീക്കൽ-–- പറയകടവ്–-- അമൃതപുരി റൂട്ടിൽ രാവിലെ എട്ടുമുതൽ 10:25 വരെയാണ് ഗതാഗത നിയന്ത്രണം. കൂടാതെ അമൃതപുരി-–-ചെറിയഴീക്കൽ-–-ലാലാജി ജങ്ഷൻ റൂട്ടിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുജനങ്ങളും പൊലീസ് നിർദേശ പ്രകാരം യാത്ര ക്രമീകരിക്കണമെന്ന്‌ കലക്ടർ അഫ്‌സാന പർവീൺ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top