തടിമിൽ വ്യവസായ മേഖല പ്രതിസന്ധിയിൽ: സോമിൽ ഫെഡറേഷൻ



പുനലൂർ കേരളത്തിലെ തടിമിൽ വ്യവസായ മേഖല പൂർണമായ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് സോമിൽ ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജിഎസ്ടി അടയ്ക്കാതെയും നികുതി വെട്ടിപ്പ് ശ്രദ്ധയിൽപ്പെടാതിരിക്കാൻ നാമമാത്രമായ ജിഎസ്ടി അടച്ചും ഫോം–- നാല്‌ പാസില്ലാതെയും കേരളത്തിൽനിന്ന് വൻതോതിൽ ഉരുളൻ തടികൾ കടത്തുകയാണ്‌. വലിയ ചരക്കുവാഹനങ്ങളിൽ ടാർപോളിൻ ഉപയോഗിച്ച് മറച്ചാണ് തടികടത്തുന്നത്. ചെക്ക് പോസ്റ്റ് പരിസരങ്ങളിൽ കൺസൾട്ടിങ്‌ ലോബികൾ അന്യായമായ തടികടത്തലിന് സഹായം ചെയ്യുന്നു. വൃക്ഷ പരിപാലന നിയമത്തിലെ പോരായ്മകൾ പരിഹരിച്ച് കേരളത്തിലെ നാട്ടുമരങ്ങൾ സംരക്ഷിക്കാൻ നിയമം നടപ്പാക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയപ്രകാശ് ആവശ്യപ്പെട്ടു. Read on deshabhimani.com

Related News