29 March Friday

തടിമിൽ വ്യവസായ മേഖല പ്രതിസന്ധിയിൽ: സോമിൽ ഫെഡറേഷൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
പുനലൂർ
കേരളത്തിലെ തടിമിൽ വ്യവസായ മേഖല പൂർണമായ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് സോമിൽ ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജിഎസ്ടി അടയ്ക്കാതെയും നികുതി വെട്ടിപ്പ് ശ്രദ്ധയിൽപ്പെടാതിരിക്കാൻ നാമമാത്രമായ ജിഎസ്ടി അടച്ചും ഫോം–- നാല്‌ പാസില്ലാതെയും കേരളത്തിൽനിന്ന് വൻതോതിൽ ഉരുളൻ തടികൾ കടത്തുകയാണ്‌. വലിയ ചരക്കുവാഹനങ്ങളിൽ ടാർപോളിൻ ഉപയോഗിച്ച് മറച്ചാണ് തടികടത്തുന്നത്. ചെക്ക് പോസ്റ്റ് പരിസരങ്ങളിൽ കൺസൾട്ടിങ്‌ ലോബികൾ അന്യായമായ തടികടത്തലിന് സഹായം ചെയ്യുന്നു. വൃക്ഷ പരിപാലന നിയമത്തിലെ പോരായ്മകൾ പരിഹരിച്ച് കേരളത്തിലെ നാട്ടുമരങ്ങൾ സംരക്ഷിക്കാൻ നിയമം നടപ്പാക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയപ്രകാശ് ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top