ചവറയിലും കൊട്ടാരക്കരയിലും കൂടുതൽ കേസുകൾ



ചവറ പൊതുമേഖലാ സ്ഥാപനങ്ങളായ റെയിൽവേ, ചവറ കെഎംഎംഎൽ എന്നിവിടങ്ങളിൽ  വ്യാജനിയമന ഉത്തരവുകൾ നൽകി കോടികൾ തട്ടിച്ച കേസിൽ റിമാൻഡിലായ  രണ്ടുപേരെയും കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസുകൂടി ചവറ സ്റ്റേഷനിലും ഐഎസ്ആർഒയിൽ ജോലി നൽകാമെന്നു പറഞ്ഞ് തട്ടിപ്പിനിരയായ ഏഴുപേർ കൊട്ടാരക്കര പൊലീസിനും പരാതി നൽകിയതായാണ് വിവരം.  അറസ്റ്റിലായവരെ കൂടാതെ മറ്റൊരാൾകൂടി പിടിയിലാകാനുണ്ടെന്നും ചില ഏജന്റുമാരുടെ സഹകരണം ഇവർക്കു ലഭിച്ചതായും സൂചനയുണ്ട്. തിരുവനന്തപുരം മലയിൻകീഴ്‌ വിവേകാനന്ദ നഗർ അനിഴം വീട്ടിൽ ഗീതാറാണി എന്ന ഗീതാ രാജഗോപാൽ (62), ചവറ കോട്ടയ്ക്കകം മണു വേലിൽ  സദാനന്ദൻ (50) എന്നിവരാണ് റിമാൻഡിലുള്ളത്‌.  കരുനാഗപ്പള്ളി എസിപി ബി ഗോപകുമാർ, ചവറ എസ്എച്ച്ഒ എ നിസാമുദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇവരെ  അറസ്റ്റ്‌ചെയ്തത്. Read on deshabhimani.com

Related News