25 April Thursday
തൊഴിൽതട്ടിപ്പ്‌: പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

ചവറയിലും കൊട്ടാരക്കരയിലും കൂടുതൽ കേസുകൾ

സ്വന്തം ലേഖകന്‍Updated: Wednesday Sep 16, 2020
ചവറ
പൊതുമേഖലാ സ്ഥാപനങ്ങളായ റെയിൽവേ, ചവറ കെഎംഎംഎൽ എന്നിവിടങ്ങളിൽ  വ്യാജനിയമന ഉത്തരവുകൾ നൽകി കോടികൾ തട്ടിച്ച കേസിൽ റിമാൻഡിലായ  രണ്ടുപേരെയും കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസുകൂടി ചവറ സ്റ്റേഷനിലും ഐഎസ്ആർഒയിൽ ജോലി നൽകാമെന്നു പറഞ്ഞ് തട്ടിപ്പിനിരയായ ഏഴുപേർ കൊട്ടാരക്കര പൊലീസിനും പരാതി നൽകിയതായാണ് വിവരം. 
അറസ്റ്റിലായവരെ കൂടാതെ മറ്റൊരാൾകൂടി പിടിയിലാകാനുണ്ടെന്നും ചില ഏജന്റുമാരുടെ സഹകരണം ഇവർക്കു ലഭിച്ചതായും സൂചനയുണ്ട്. തിരുവനന്തപുരം മലയിൻകീഴ്‌ വിവേകാനന്ദ നഗർ അനിഴം വീട്ടിൽ ഗീതാറാണി എന്ന ഗീതാ രാജഗോപാൽ (62), ചവറ കോട്ടയ്ക്കകം മണു വേലിൽ  സദാനന്ദൻ (50) എന്നിവരാണ് റിമാൻഡിലുള്ളത്‌.  കരുനാഗപ്പള്ളി എസിപി ബി ഗോപകുമാർ, ചവറ എസ്എച്ച്ഒ എ നിസാമുദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇവരെ 
അറസ്റ്റ്‌ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top