സിൽവർ ലൈൻ മുഖച്ഛായ മാറ്റും



കൊല്ലം കെ റെയിൽ കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് പ്രമുഖ നിയമോപദേശകൻ മാത്യു കെ ഉമ്മൻ. മുൻമന്ത്രിമാരായ ബേബിജോണിനൊപ്പവും ഷിബു ബേബിജോണിനൊപ്പവും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ച വ്യക്തിയാണ്‌ മാത്യു കെ ഉമ്മൻ.  അനിവാര്യമായ പദ്ധതിയാണിത്. വരുംതലമുറയുടെ ഭാവിക്കാണ് പ്രാധാന്യം നൽകേണ്ടത്. ജനങ്ങൾക്ക്‌ സർക്കാരിൽ വിശ്വാസമുണ്ട്. അന്ധമായ രാഷ്ട്രീയവിരോധമാണ് എതിർപ്പിനു പിന്നിൽ. വികസനത്തിനു നേരെ കൊഞ്ഞനം കുത്തിക്കാണിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ദേശാഭിമാനിയോട്‌ പറഞ്ഞു. കൊല്ലം കത്തോലിക്കാ മാനേജ്മെന്റിന്റെ വിദ്യാഭ്യാസ നിയമവിഭാഗം ഡയറക്ടർ, കൺസോർഷ്യം ഓഫ് കോർപറേറ്റ് ആൻഡ്‌ ഇൻഡിവിഡ്വൽ എയ്ഡഡ് എഡ്യൂക്കേഷൻ കേരളയുടെ ഭരണ നിയമവിഭാഗം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്‌ ഇപ്പോൾ അഡ്വ. മാത്യു കെ ഉമ്മൻ. Read on deshabhimani.com

Related News