29 March Friday
അന്ധമായ രാഷ്ട്രീയവിരോധമാണ് എതിർപ്പിനു പിന്നിൽ

സിൽവർ ലൈൻ മുഖച്ഛായ മാറ്റും

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
കൊല്ലം
കെ റെയിൽ കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് പ്രമുഖ നിയമോപദേശകൻ മാത്യു കെ ഉമ്മൻ. മുൻമന്ത്രിമാരായ ബേബിജോണിനൊപ്പവും ഷിബു ബേബിജോണിനൊപ്പവും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ച വ്യക്തിയാണ്‌ മാത്യു കെ ഉമ്മൻ. 
അനിവാര്യമായ പദ്ധതിയാണിത്. വരുംതലമുറയുടെ ഭാവിക്കാണ് പ്രാധാന്യം നൽകേണ്ടത്. ജനങ്ങൾക്ക്‌ സർക്കാരിൽ വിശ്വാസമുണ്ട്. അന്ധമായ രാഷ്ട്രീയവിരോധമാണ് എതിർപ്പിനു പിന്നിൽ. വികസനത്തിനു നേരെ കൊഞ്ഞനം കുത്തിക്കാണിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ദേശാഭിമാനിയോട്‌ പറഞ്ഞു.
കൊല്ലം കത്തോലിക്കാ മാനേജ്മെന്റിന്റെ വിദ്യാഭ്യാസ നിയമവിഭാഗം ഡയറക്ടർ, കൺസോർഷ്യം ഓഫ് കോർപറേറ്റ് ആൻഡ്‌ ഇൻഡിവിഡ്വൽ എയ്ഡഡ് എഡ്യൂക്കേഷൻ കേരളയുടെ ഭരണ നിയമവിഭാഗം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്‌ ഇപ്പോൾ അഡ്വ. മാത്യു കെ ഉമ്മൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top