എസ്എഫ്ഐ റെയിൽവേ സംരക്ഷണസമരം നടത്തി



കൊട്ടിയം  റെയിൽവേയുടെ സ്വകാര്യവല്‍ക്കരണത്തിനും ട്രെയിനുകളുടെ സ്റ്റോപ്പ് വെട്ടിക്കുറയ്ക്കുന്നതിനുമെതിരെ എസ്എഫ്ഐ കൊട്ടിയം ഏരിയ കമ്മിറ്റി  റെയിൽവേ സംരക്ഷണസമരം സംഘടിപ്പിച്ചു.  മയ്യനാട് റെയിൽവേ സ്റ്റേഷൻ കവാടത്തിനു മുന്നിൽ നടന്ന  സമരം കെ എസ് ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ  ഏരിയ സെക്രട്ടറി സച്ചിൻദാസ്, പ്രസിഡന്റ് ആദർശ് എസ് മോഹൻ, ആനന്ദ്, ആയിഷ, റെയിൽവേ പാസഞ്ചേഴ്സ് ആക്‌ഷൻ കൗൺസിൽ കൺവീനർ കെ നജിമുദീൻ എന്നിവർ  സംസാരിച്ചു. Read on deshabhimani.com

Related News