25 April Thursday

എസ്എഫ്ഐ റെയിൽവേ സംരക്ഷണസമരം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020
കൊട്ടിയം 
റെയിൽവേയുടെ സ്വകാര്യവല്‍ക്കരണത്തിനും ട്രെയിനുകളുടെ സ്റ്റോപ്പ് വെട്ടിക്കുറയ്ക്കുന്നതിനുമെതിരെ എസ്എഫ്ഐ കൊട്ടിയം ഏരിയ കമ്മിറ്റി  റെയിൽവേ സംരക്ഷണസമരം സംഘടിപ്പിച്ചു. 
മയ്യനാട് റെയിൽവേ സ്റ്റേഷൻ കവാടത്തിനു മുന്നിൽ നടന്ന  സമരം കെ എസ് ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ  ഏരിയ സെക്രട്ടറി സച്ചിൻദാസ്, പ്രസിഡന്റ് ആദർശ് എസ് മോഹൻ, ആനന്ദ്, ആയിഷ, റെയിൽവേ പാസഞ്ചേഴ്സ് ആക്‌ഷൻ കൗൺസിൽ കൺവീനർ കെ നജിമുദീൻ എന്നിവർ 
സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top