ജലജീവൻ പദ്ധതി; മൈനാഗപ്പള്ളിയിൽ 
തകർന്ന റോഡുകളിൽ അപകടം 
പതിവാകുന്നു

ജലജീവൻ പദ്ധതിയുടെ പൈപ്പിടാൻ 
കുഴിച്ചതിനെ തുടർന്ന്‌ തകർന്ന റോഡ്‌


ശാസ്താംകോട്ട  മൈനാഗപ്പള്ളി പഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ പൈപ്പിടൽ മൂലം തകർന്ന  റോഡുകളിൽ അപകടം പതിവാകുന്നു. പ്രധാന പൈപ്പുകൾ സ്ഥാപിക്കുന്നതിനും വീടുകളിലേക്ക് കണക്‌ഷൻ നൽകുന്നതിന് റോഡിന് കുറുകെയും എടുക്കുന്ന കുഴികൾ വേണ്ടവിധത്തിൽ നികത്താതെ പോകുന്നതാണ് റോഡ് തകരാനിടയാക്കിയത്‌.  അടുത്ത സമയയത്ത്‌ ടാറിങ്ങും കോൺക്രീറ്റും ചെയ്ത റോഡുകളാണ് ഇത്തരത്തിൽ തകരുന്നത്. വാഹനഗതാഗതം ഏറെ ബുദ്ധിമുട്ടാണ്. ശനിയാഴ്ച കുറ്റിയിൽ മുക്കിന് സമീപം മൂന്നു വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. കുഴികൾ കോൺക്രീറ്റ് ചെയ്യണമെന്ന് കരാർ ഉണ്ടെങ്കിലും ഇനിയും നടപടി ഉണ്ടായിട്ടില്ല. Read on deshabhimani.com

Related News