20 April Saturday

ജലജീവൻ പദ്ധതി; മൈനാഗപ്പള്ളിയിൽ 
തകർന്ന റോഡുകളിൽ അപകടം 
പതിവാകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

ജലജീവൻ പദ്ധതിയുടെ പൈപ്പിടാൻ 
കുഴിച്ചതിനെ തുടർന്ന്‌ തകർന്ന റോഡ്‌

ശാസ്താംകോട്ട 
മൈനാഗപ്പള്ളി പഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ പൈപ്പിടൽ മൂലം തകർന്ന  റോഡുകളിൽ അപകടം പതിവാകുന്നു. പ്രധാന പൈപ്പുകൾ സ്ഥാപിക്കുന്നതിനും വീടുകളിലേക്ക് കണക്‌ഷൻ നൽകുന്നതിന് റോഡിന് കുറുകെയും എടുക്കുന്ന കുഴികൾ വേണ്ടവിധത്തിൽ നികത്താതെ പോകുന്നതാണ് റോഡ് തകരാനിടയാക്കിയത്‌. 
അടുത്ത സമയയത്ത്‌ ടാറിങ്ങും കോൺക്രീറ്റും ചെയ്ത റോഡുകളാണ് ഇത്തരത്തിൽ തകരുന്നത്. വാഹനഗതാഗതം ഏറെ ബുദ്ധിമുട്ടാണ്. ശനിയാഴ്ച കുറ്റിയിൽ മുക്കിന് സമീപം മൂന്നു വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. കുഴികൾ കോൺക്രീറ്റ് ചെയ്യണമെന്ന് കരാർ ഉണ്ടെങ്കിലും ഇനിയും നടപടി ഉണ്ടായിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top