കഞ്ചാവ് വിൽപ്പന: യുവാവ്‌ അറസ്റ്റിൽ

അറസ്റ്റിലായ റഫീഖ്


ചടയമംഗലം കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ തകരപ്പറമ്പ് കൊച്ചുവിള വീട്ടിൽ റഫീഖ് (38)ആണ്‌ അറസ്റ്റിലായത്. വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന 86 ഗ്രാം കഞ്ചാവുമായി കഴിഞ്ഞദിവസം രാത്രി മുരുക്കുമണിന്  സമീപത്താണ്‌ പിടിയിലായത്‌.  നിലമേൽ, ചടയമംഗലം ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതിനാൽ പൊലീസ് നിരീക്ഷണം നടത്തി വരികയായിരുന്നു.  ചടയമംഗലം പൊലീസ് ഇൻസ്‌പെക്ടർ വി ബിജു, എസ്ഐമാരായ എം മോനിഷ്, രാജേഷ്,  സിപിഒ സനൽകുമാർ,  പ്രഭാത്, ഹോംഗാർഡ് സജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Read on deshabhimani.com

Related News