25 April Thursday

കഞ്ചാവ് വിൽപ്പന: യുവാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

അറസ്റ്റിലായ റഫീഖ്

ചടയമംഗലം
കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ തകരപ്പറമ്പ് കൊച്ചുവിള വീട്ടിൽ റഫീഖ് (38)ആണ്‌ അറസ്റ്റിലായത്. വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന 86 ഗ്രാം കഞ്ചാവുമായി കഴിഞ്ഞദിവസം രാത്രി മുരുക്കുമണിന്  സമീപത്താണ്‌ പിടിയിലായത്‌. 
നിലമേൽ, ചടയമംഗലം ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതിനാൽ പൊലീസ് നിരീക്ഷണം നടത്തി വരികയായിരുന്നു. 
ചടയമംഗലം പൊലീസ് ഇൻസ്‌പെക്ടർ വി ബിജു, എസ്ഐമാരായ എം മോനിഷ്, രാജേഷ്,  സിപിഒ സനൽകുമാർ,  പ്രഭാത്, ഹോംഗാർഡ് സജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top