ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ നടത്തി

കെഎസ്‌ആർടിഇഎ (സിഐടിയു) കൊട്ടാരക്കര ഡിപ്പോയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ സിഐടിയു 
ജില്ലാ കമ്മിറ്റിഅം​ഗം എസ് ആര്‍ രമേശ് ഉദ്ഘാടനംചെയ്യുന്നു


 കൊട്ടാരക്കര  നവംബർ അഞ്ചിന്റെ 24 മണിക്കൂർ പണിമുടക്കിനു മുന്നോടിയായി കെഎസ്‌ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ കൊട്ടാരക്കര ഡിപ്പോയിൽ ധർണ നടത്തി. സിഐടിയു ജില്ലാകമ്മിറ്റിഅം​ഗം എസ് ആർ രമേശ് ഉദ്ഘാടനംചെയ്തു. കെ ബിജുകുമാർ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗം എസ് രാജേന്ദ്രബാബു, സംസ്ഥാന കൗൺസിൽ അം​ഗം എം ​ഗിരീഷ്‌കുമാർ, കെ ആർ ഉണ്ണി എന്നിവർ സംസാരിച്ചു. യൂണിറ്റ് ഓഫീസർക്ക് പണിമുടക്ക് നോട്ടീസ്‌ നൽകി.  ഐഎൻടിയുസി യൂണിയൻ അം​ഗം ജയകുമാർ സമരത്തിൽ പങ്കെടുത്ത് അസോസിയേഷനിൽ അം​ഗത്വം സ്വീകരിച്ചു.   Read on deshabhimani.com

Related News