25 April Thursday

ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

കെഎസ്‌ആർടിഇഎ (സിഐടിയു) കൊട്ടാരക്കര ഡിപ്പോയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ സിഐടിയു 
ജില്ലാ കമ്മിറ്റിഅം​ഗം എസ് ആര്‍ രമേശ് ഉദ്ഘാടനംചെയ്യുന്നു

 കൊട്ടാരക്കര 

നവംബർ അഞ്ചിന്റെ 24 മണിക്കൂർ പണിമുടക്കിനു മുന്നോടിയായി കെഎസ്‌ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ കൊട്ടാരക്കര ഡിപ്പോയിൽ ധർണ നടത്തി. സിഐടിയു ജില്ലാകമ്മിറ്റിഅം​ഗം എസ് ആർ രമേശ് ഉദ്ഘാടനംചെയ്തു. കെ ബിജുകുമാർ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗം എസ് രാജേന്ദ്രബാബു, സംസ്ഥാന കൗൺസിൽ അം​ഗം എം ​ഗിരീഷ്‌കുമാർ, കെ ആർ ഉണ്ണി എന്നിവർ സംസാരിച്ചു. യൂണിറ്റ് ഓഫീസർക്ക് പണിമുടക്ക് നോട്ടീസ്‌ നൽകി.  ഐഎൻടിയുസി യൂണിയൻ അം​ഗം ജയകുമാർ സമരത്തിൽ പങ്കെടുത്ത് അസോസിയേഷനിൽ അം​ഗത്വം സ്വീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top