കൊല്ലം കോര്‍പറേഷന്‍: സ്ഥിരം സമിതി അധ്യക്ഷരായി



കൊല്ലം കൊല്ലം കോർപറേഷനിൽ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി മേയർ കൊല്ലം മധുവാണ് ധനകാര്യസമിതി അധ്യക്ഷൻ.  ഹണി ബഞ്ചമിൻ,  എസ് ഗീതാകുമാരി എന്നിവർ യഥാക്രമം നഗരാസൂത്രണ, വികസനകാര്യ സമിതികളുടെ അധ്യക്ഷരായി.  ക്ഷേമകാര്യസമിതി അധ്യക്ഷനായി  എസ് ജയനും പൊതുമരാമത്ത്കാര്യ സമിതി അധ്യക്ഷനായി ജി ഉദയകുമാറും തെരഞ്ഞെടുക്കപ്പെട്ടു.  യു പവിത്രയാണ്‌ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ.   നികുതിഅപ്പീൽകാര്യ സമിതി അധ്യക്ഷനായി  എ കെ സവാദും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായി  എസ് സവിതദേവിയും തെരഞ്ഞെടുക്കപ്പെട്ടു. Read on deshabhimani.com

Related News