കണ്ടെയ്നർ ലോറിയും ടിപ്പറും കൂട്ടിയിടിച്ചു

കൊല്ലം-–-തിരുമംഗലം ദേശീയപാതയിൽ മിനി കണ്ടെയ്‌നർ ലോറി ടിപ്പർ ലോറിയിലേക്ക്‌ ഇടിച്ചുകയറിയപ്പോൾ


പുനലൂർ കൊല്ലം-–-തിരുമംഗലം ദേശീയപാതയിൽ മിനി കണ്ടെയ്‌നർ ലോറി എതിർദിശയിൽനിന്ന്‌ എത്തിയ ടിപ്പർ ലോറിയിലേക്ക്‌ ഇടിച്ചുകയറി. തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ബുധനാഴ്‌ച വൈകിട്ട്‌ 4.30ന്‌ പ്ലാച്ചേരിയിലാണ്‌ അപകടം. തമിഴ്നാട്ടിൽനിന്ന്‌ പുനലൂർ ഭാഗത്തേക്ക് വന്ന മിനി കണ്ടെയ്നർ ലോറി പാതയോരത്തെ മരത്തിൽ ഇടിച്ചശേഷം എതിർദിശയിൽനിന്ന്‌ എത്തിയ ടിപ്പറിന്റെ മുന്നിൽ ഇടിക്കുകയായിരുന്നു. കണ്ടെയ്‌നർ ലോറിയുടെ മുൻഭാഗം തകർന്നു. ഇതിനിടെ എൻജിനിൽനിന്ന്‌ റോഡിലേക്ക്‌ ഒഴുകിയ ഓയിലിൽ ഇരുചക്ര വാഹനം കയറി തെന്നിവീണ് വെള്ളിമല സ്വദേശിയായ രാധാകൃഷ്ണന് നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന്‌ ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം മുടങ്ങി. പുനലൂർ പൊലീസ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു. പടം Read on deshabhimani.com

Related News