ലോറിയും കാറും കൂട്ടിയിടിച്ചു



പൂനലൂർ  കൊല്ലം-–- തിരുമംഗലം ദേശീയപാതയിൽ ഇടമൺ ക്ഷേത്രഗിരി ജങ്‌ഷനുസമീപം  ലോറിയും  കാറും കൂട്ടിയിടിച്ച്‌ ഒരാൾക്ക്‌ പരിക്കേറ്റു.  കാറിലുണ്ടായിരുന്ന ആൾക്കാണ്‌ നിസ്സാര പരിക്ക്‌. തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചരയോടെയായിരുന്നു അപകടം.  ഉറുകുന്ന് ഭാഗത്തുനിന്ന്‌ പുനലൂരിലേക്ക് വന്ന വാനിൽ ലോറി ഇടിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. കാറിന്റെ  ഒരു ഭാഗം പൂർണമായും നശിച്ചു.  പുനലൂർ പൊലീസെത്തി നടപടി സ്വീകരിച്ചു.  Read on deshabhimani.com

Related News