28 March Thursday

ലോറിയും കാറും കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020
പൂനലൂർ 
കൊല്ലം-–- തിരുമംഗലം ദേശീയപാതയിൽ ഇടമൺ ക്ഷേത്രഗിരി ജങ്‌ഷനുസമീപം  ലോറിയും  കാറും കൂട്ടിയിടിച്ച്‌ ഒരാൾക്ക്‌ പരിക്കേറ്റു.  കാറിലുണ്ടായിരുന്ന ആൾക്കാണ്‌ നിസ്സാര പരിക്ക്‌. തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചരയോടെയായിരുന്നു അപകടം. 
ഉറുകുന്ന് ഭാഗത്തുനിന്ന്‌ പുനലൂരിലേക്ക് വന്ന വാനിൽ ലോറി ഇടിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. കാറിന്റെ  ഒരു ഭാഗം പൂർണമായും നശിച്ചു.  പുനലൂർ പൊലീസെത്തി നടപടി സ്വീകരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top