ബീനയുടെ ലൈഫ്‌ ഹാപ്പിയാക്കി പന്മന സഹകരണ ബാങ്ക്



ചവറ പന്മന സര്‍വീസ് സഹകരണ ബാങ്ക് നിർധന കുടുംബത്തിനായി നിർമിച്ച വീട്‌ തിങ്കളാഴ്ച പകൽ 10.30-ന് കൈമാറുമെന്ന്‌ പ്രസിഡന്റ്‌  ഇ യൂസഫ്കുഞ്ഞും സെക്രട്ടറി എമിലി ഡാനിയലും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍നിന്നും ആറുലക്ഷം രൂപ ചെലവാക്കി പന്മന കൊല്ലക വിപിന്‍ നിവാസില്‍ ബീനയ്‌ക്കും കുടുംബത്തിനുമാണ് വീടൊരുക്കിയത്‌.  നേരത്തെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് ആറു ലക്ഷം രൂപയും പ്രളയത്തില്‍ കെയര്‍ കേരള പദ്ധതിയില്‍ രണ്ടു വീട് നിര്‍മിച്ച് നല്‍കുന്നതിന് പത്തു ലക്ഷം രൂപയും കോവിഡ് പ്രതിരോധത്തിനായി അഞ്ചുലക്ഷം രൂപയും പന്മന സഹകരണ ബാങ്ക് നല്‍കിയിരുന്നു. Read on deshabhimani.com

Related News