ഭരണഘടനാ സാക്ഷരതാ കലാജാഥ നടത്തി

ദി സിറ്റിസൺ ക്യാമ്പയിന്റെ ഭാഗമായി ഏരൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച കലാജാഥ മുൻ മന്ത്രി കെ രാജു 
ഉദ്ഘാടനംചെയ്യുന്നു


അഞ്ചൽ  ദി സിറ്റിസൺ ക്യാമ്പയിന്റെ ഭാഗമായി ഏരൂർ പഞ്ചായത്തിൽ കലാജാഥ സംഘടിപ്പിച്ചു. എല്ലാവിഭാഗം ജനങ്ങളിലേക്കും ഭരണഘടനാ മൂല്യങ്ങൾ എത്തിക്കുകയാണ്‌ പദ്ധതി ലക്ഷ്യം. പാണയത്തുനിന്ന് ആരംഭിച്ച കലാജാഥ മുൻ മന്ത്രി കെ രാജു ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി അജയൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌അംഗം അംബികാ കുമാരി, പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ചിന്നു വിനോദ്, സ്ഥിരം സമിതി അധ്യക്ഷരായ ഷൈൻ, അജിത് എന്നിവർ സംസാരിച്ചു. ഭരണഘടന നമ്മുടെ പാഠപുസ്തകം എന്ന തെരുവ് നാടകം വാർഡ് കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. കലാജാഥ സമാപനം വിളക്കുപാറയിൽ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. Read on deshabhimani.com

Related News