കുടുംബശ്രീ 
നിര്‍മിച്ചത് 
2 ലക്ഷം പതാക

കുടുംബശ്രീ പ്രവർത്തകർ ദേശീയപതാക നിർമിക്കുന്നു


കൊല്ലം സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ‘ഹർ ഘർ തിരംഗ' പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ നിർമിച്ചത്‌ രണ്ടുലക്ഷത്തോളം ദേശീയപതാക. മൂന്ന് അപ്പാരൽ പാർക്ക് ഉൾപ്പെടെ 45 കുടുംബശ്രീ സംരംഭങ്ങൾ മുഖേനയാണ് 1,98,732 ദേശീയ പതാകളുടെ നിർമാണം. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും എൻസിസി കൊല്ലം, കൊട്ടാരക്കര യൂണിറ്റുകൾക്കുമാണ് പതാക വിതരണംചെയ്യുന്നത്. പോളിസ്റ്റർ കോട്ടൺ മിക്‌സ് തുണിയിൽ തയ്യാറാക്കിയ പതാകയ്‌ക്ക് 28 രൂപയാണ് വില. നിലവിൽ 75,000 ദേശീയപതാക വിതരണത്തിനായി കുടുംബശ്രീ സിഡിഎസ് സംരംഭ യൂണിറ്റുകളിൽ എത്തിച്ചു. തുടർന്നും ആവശ്യമായി വരുന്ന പതാകകൾ അടിയന്തരമായി എത്തിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്‌ ജില്ലാ കോ–-ഓർഡിനേറ്റർ എ ജയഗീത പറഞ്ഞു. Read on deshabhimani.com

Related News