18 April Thursday

കുടുംബശ്രീ 
നിര്‍മിച്ചത് 
2 ലക്ഷം പതാക

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

കുടുംബശ്രീ പ്രവർത്തകർ ദേശീയപതാക നിർമിക്കുന്നു

കൊല്ലം
സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ‘ഹർ ഘർ തിരംഗ' പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ നിർമിച്ചത്‌ രണ്ടുലക്ഷത്തോളം ദേശീയപതാക. മൂന്ന് അപ്പാരൽ പാർക്ക് ഉൾപ്പെടെ 45 കുടുംബശ്രീ സംരംഭങ്ങൾ മുഖേനയാണ് 1,98,732 ദേശീയ പതാകളുടെ നിർമാണം. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും എൻസിസി കൊല്ലം, കൊട്ടാരക്കര യൂണിറ്റുകൾക്കുമാണ് പതാക വിതരണംചെയ്യുന്നത്. പോളിസ്റ്റർ കോട്ടൺ മിക്‌സ് തുണിയിൽ തയ്യാറാക്കിയ പതാകയ്‌ക്ക് 28 രൂപയാണ് വില. നിലവിൽ 75,000 ദേശീയപതാക വിതരണത്തിനായി കുടുംബശ്രീ സിഡിഎസ് സംരംഭ യൂണിറ്റുകളിൽ എത്തിച്ചു. തുടർന്നും ആവശ്യമായി വരുന്ന പതാകകൾ അടിയന്തരമായി എത്തിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്‌ ജില്ലാ കോ–-ഓർഡിനേറ്റർ എ ജയഗീത പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top