വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധം

വൈദ്യുതി ഭേദഗതി ബില്ലിനെതിരെ അഞ്ചലിൽ നടത്തിയ സമരം പഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജു 
ഉദ്ഘാടനംചെയ്യുന്നു


അഞ്ചൽ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ അഞ്ചലിൽ കെഎസ്‌ഇബി ജീവനക്കാർ പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്‌ ബൈജു ഉദ്‌ഘാടനംചെയ്തു. അഞ്ചൽ ഈസ്റ്റ്, വെസ്റ്റ്, കരുകോൺ സെക്‌ഷനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡിവിഷൻ കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, ടി ആർ സുരേഷ്, വിഷ്ണു എം ധരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News