കർഷകസംഘം പുനലൂർ ഏരിയസമ്മേളനം

കർഷകസംഘം പുനലൂർ ഏരിയസമ്മേളനം എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


പുനലൂർ  കർഷകസംഘം പുനലൂർ ഏരിയ സമ്മേളനത്തിനോട്‌ അനുബന്ധിച്ചുള്ള പൊതുസമ്മേളനവും പ്രകടനവും പുനലൂരിൽ നടന്നു. ടിബി ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനു തൊഴിലാളികളും കർഷകരും പങ്കെടുത്തു. മാർക്കറ്റ് ജങ്‌ഷനിൽ നടന്ന പൊതുസമ്മേളനം എം നൗഷാദ് എംഎൽഎ ഉദ്‌ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ജിജി കെ ബാബു അധ്യക്ഷനായി.  ടൈറ്റസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. മികച്ച കർഷകരെ ആദരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു, അഡ്വ. പി സജി, മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.  എ ആർ കുഞ്ഞുമോൻ, സുധീർ ലാൽ, അൻവർ, ബാലചന്ദ്രൻപിള്ള, വിജയൻ ഉണ്ണിത്താൻ, സതേഷ്‌ തുടങ്ങിയവർ നേതൃത്വം നൽകി. Read on deshabhimani.com

Related News