ഡിവൈഎഫ്ഐ 
വർഗീയവിരുദ്ധ ദിനം 
ആചരിച്ചു



കൊല്ലം  ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്കറുടെ ഓർമദിനമായ ഡിസംബർ 6 ഡിവൈഎഫ്ഐ വർഗീയവിരുദ്ധ ദിനമായി ആചരിച്ചു. സംഘപരിവാർ നേതൃത്വത്തിൽ ബാബറി മസ്ജിദ് തകർത്തതിന്റെ 29–-ാം വാർഷിക ദിനം കൂടിയായ തിങ്കളാഴ്ച അഞ്ചാലുംമൂട്ടിൽ സംഘടിപ്പിച്ച വർഗീയവിരുദ്ധ യുവജനസംഗമം  കേന്ദ്ര കമ്മിറ്റിഅംഗം ചിന്താ ജെറോം ഉദ്ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ്‌ ശ്യാംമോഹൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ഷബീർ, ബ്ലോക്ക് സെക്രട്ടറിമാരായ ആർ അനിൽ, ശ്യാം ശശിധരൻ, വിനു വിജയൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News