26 April Friday

ഡിവൈഎഫ്ഐ 
വർഗീയവിരുദ്ധ ദിനം 
ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
കൊല്ലം 
ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്കറുടെ ഓർമദിനമായ ഡിസംബർ 6 ഡിവൈഎഫ്ഐ വർഗീയവിരുദ്ധ ദിനമായി ആചരിച്ചു. സംഘപരിവാർ നേതൃത്വത്തിൽ ബാബറി മസ്ജിദ് തകർത്തതിന്റെ 29–-ാം വാർഷിക ദിനം കൂടിയായ തിങ്കളാഴ്ച അഞ്ചാലുംമൂട്ടിൽ സംഘടിപ്പിച്ച വർഗീയവിരുദ്ധ യുവജനസംഗമം  കേന്ദ്ര കമ്മിറ്റിഅംഗം ചിന്താ ജെറോം ഉദ്ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ്‌ ശ്യാംമോഹൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ഷബീർ, ബ്ലോക്ക് സെക്രട്ടറിമാരായ ആർ അനിൽ, ശ്യാം ശശിധരൻ, വിനു വിജയൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top