ഇതുവരെ നൽകിയത്‌ 4000 ഗാർഹിക പൈപ്പ് കണക്‌ഷൻ



കരുനാഗപ്പള്ളി മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മുൻ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ജലജീവൻ മിഷൻ പദ്ധതി പുരോഗമിക്കുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തി നാലായിരത്തിലധികം ഗാർഹിക പൈപ്പ് കണക്‌ഷനുകളാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിലായി നൽകിയത്. ഓച്ചിറ പഞ്ചായത്തിൽ 1019 കണക്‌ഷനുകള്‍ ഇതിനകം നൽകിക്കഴിഞ്ഞു.  6547 കണക്‌ഷനുകളാണ് പഞ്ചായത്തിൽ ആകെ നൽകേണ്ടത്. ക്ലാപ്പനയിൽ 2057 കണക്‌ഷനുകൾ നൽകേണ്ടതിൽ 257 എണ്ണം നൽകി. 2900 കണക്‌ഷനുകൾ നൽകേണ്ട തഴവ പഞ്ചായത്തിൽ 1400 എണ്ണം നൽകിയിട്ടുണ്ട്.  തൊടിയൂരിൽ ആകെ നൽകേണ്ട 3400 കണക്‌ഷനുകളിൽ 1600 എണ്ണം നൽകി. കുലശേഖരപുരം പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News