19 April Friday
കരുനാഗപ്പള്ളിയിൽ ജലജീവൻ മിഷൻ പദ്ധതി പുരോഗമിക്കുന്നു

ഇതുവരെ നൽകിയത്‌ 4000 ഗാർഹിക പൈപ്പ് കണക്‌ഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
കരുനാഗപ്പള്ളി
മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മുൻ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ജലജീവൻ മിഷൻ പദ്ധതി പുരോഗമിക്കുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തി നാലായിരത്തിലധികം ഗാർഹിക പൈപ്പ് കണക്‌ഷനുകളാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിലായി നൽകിയത്. ഓച്ചിറ പഞ്ചായത്തിൽ 1019 കണക്‌ഷനുകള്‍ ഇതിനകം നൽകിക്കഴിഞ്ഞു.  6547 കണക്‌ഷനുകളാണ് പഞ്ചായത്തിൽ ആകെ നൽകേണ്ടത്. ക്ലാപ്പനയിൽ 2057 കണക്‌ഷനുകൾ നൽകേണ്ടതിൽ 257 എണ്ണം നൽകി. 2900 കണക്‌ഷനുകൾ നൽകേണ്ട തഴവ പഞ്ചായത്തിൽ 1400 എണ്ണം നൽകിയിട്ടുണ്ട്.  തൊടിയൂരിൽ ആകെ നൽകേണ്ട 3400 കണക്‌ഷനുകളിൽ 1600 എണ്ണം നൽകി. കുലശേഖരപുരം പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top