ഭരത് മുരളിയെ അനുസ്മരിച്ചു



എഴുകോൺ കുടവട്ടൂർ ദേശസേവിനി വായനശാലയുടെ നേതൃത്വത്തിൽ ചലച്ചിത്ര നാടകനടൻ ഭരത് മുരളിയെ അനുസ്മരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ജോൺസണ്‍ ഉദ്ഘാടനംചെയ്തു. വെളിയം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ രമണി അധ്യക്ഷയായി. വായനശാല സെക്രട്ടറി എൽ ബാലഗോപാൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ദിവ്യ സജിത്, സന്തോഷ്‌, രാജീവ്‌, ഐ വി വിനോദ് എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News