ഗേറ്റ്‌ തകർത്ത്‌ കാർ 
തലകീഴായി മറിഞ്ഞു

വീടിന്റെ ഗേറ്റ് തകർത്ത് തലകീഴായി മറിഞ്ഞ കാർ


കുന്നിക്കോട്    അമിതവേഗത്തിൽവന്ന കാർ വൈദ്യുതിത്തൂണിൽ ഇടിച്ച ശേഷം ദേശീയ പാതയോരത്തെ വീടിന്റെ ഗേറ്റ് തകർത്ത് തലകീഴായി മറിഞ്ഞു. യാത്രക്കാരായ നാലു യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായർ രാത്രി 11നാണ് സംഭവം. കരിക്കം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാറാണ് കിഴക്കേത്തെരുവിലെ വളവിൽ കെ സി സാമുവേലിന്റെ ഷാലോം തെക്കേതിൽ വീട്ടിലേക്ക് ഇടിച്ചു കയറിയത്. വാഹനത്തിൽ കുരുങ്ങിയ യാത്രക്കാരെ നാട്ടുകാർ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്ക് മുമ്പും ഇവിടെ ഇതേ രീതിയിൽ അപകടം നടന്നിരുന്നു. Read on deshabhimani.com

Related News