25 April Thursday

ഗേറ്റ്‌ തകർത്ത്‌ കാർ 
തലകീഴായി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

വീടിന്റെ ഗേറ്റ് തകർത്ത് തലകീഴായി മറിഞ്ഞ കാർ

കുന്നിക്കോട്   
അമിതവേഗത്തിൽവന്ന കാർ വൈദ്യുതിത്തൂണിൽ ഇടിച്ച ശേഷം ദേശീയ പാതയോരത്തെ വീടിന്റെ ഗേറ്റ് തകർത്ത് തലകീഴായി മറിഞ്ഞു. യാത്രക്കാരായ നാലു യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായർ രാത്രി 11നാണ് സംഭവം. കരിക്കം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാറാണ് കിഴക്കേത്തെരുവിലെ വളവിൽ കെ സി സാമുവേലിന്റെ ഷാലോം തെക്കേതിൽ വീട്ടിലേക്ക് ഇടിച്ചു കയറിയത്. വാഹനത്തിൽ കുരുങ്ങിയ യാത്രക്കാരെ നാട്ടുകാർ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്ക് മുമ്പും ഇവിടെ ഇതേ രീതിയിൽ അപകടം നടന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top