സംഘാടകസമിതി 
രൂപീകരണം ഇന്ന്‌



  കൊല്ലം ദേശാഭിമാനി 80–-ാം വാർഷികാഘോഷത്തിന്റെ ജില്ലാതല പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം വ്യാഴം വൈകിട്ട്‌ നാലിന്‌ പോളയത്തോട്‌ എൻ എസ്‌ സ്‌മാരകഹാളിൽ ചേരും. ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനംചെയ്യും. ജില്ലാതല വാർഷിക ആഘോഷം നവംബർ നാലിന്‌ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. ചരിത്രപ്രദർശനം, സെമിനാർ, ആദരവ്‌ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സംഘാടകസമിതി രൂപീകരണയോഗം പാർടി നേതാക്കളും പ്രവർത്തകരും വർഗ ബഹുജന സംഘടന പ്രവർത്തകരും ദേശാഭിമാനിയെ സ്‌നേഹിക്കുന്നരും പങ്കെടുത്ത്‌  വിജയിപ്പിക്കാൻ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, ദേശാഭിമാനി കൊല്ലം യൂണിറ്റ്‌ മാനേജർ ഐ സെയ്‌ഫ്‌ എന്നിവർ അഭ്യർഥിച്ചു. Read on deshabhimani.com

Related News